Posted On
date_range Updated On
date_range യുവാവിന്റെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍
കാഞ്ഞിരമറ്റം: ബാറില്‍ യുവാവിന്റെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. മുളന്തുരുത്തി കാരിക്കോട് പേയ്ക്കല്‍ വീട്ടില്‍ സാജന്‍ (44), മുളന്തുരുത്തി കണ്ടന്‍ചിറയില്‍ വീട്ടില്‍ വിനോദ് (40) എന്നിവരെയാണ് മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22ന് വൈകീട്ട് മുളന്തുരുത്തിയിലെ പോളക്കുളത്ത് ബാറിലെത്തിയ യുവാവിനെ മര്‍ദിച്ചശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു.പിന്നീട് മാല പ്രതികള്‍ സ്വകാര്യ സ്ഥാപനത്തില്‍ പണയം വെക്കുകയും മറ്റൊരു മാല വാങ്ങുകയും ചെയ്തു.
ഇത് ഇവരില്‍നിന്ന് പൊലീസ് കണ്ടെടുത്തു.ഇന്‍സ്‌പെക്ടര്‍ പി.എസ്. ഷിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്.ഐമാരായ സുമിത, റെജി, സുരേഷ്, എസ്.സി.പി.ഒ വിനോദ്, സി.പി.ഒമാരായ രാജേഷ്, സന്തോഷ്കുമാര്‍ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.