Posted On
date_range Updated On
date_range സഹോദരങ്ങളെ കൂട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍, ബാലികയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ ചുമത്തിയാണ് കേസെടുത്തത്
വൈപ്പിൻ: അയ്യമ്പിള്ളിയില്‍നിന്ന് കാണാതായ വിദ്യാര്‍ഥികളായ സഹോദരങ്ങളെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് കൂടെ കൊണ്ടുപോയ തിരുവനന്തപുരം പാലോട് എം.ആര്‍. ഹൗസില്‍ റിസ്വാനെതിരെ (21) പോക്‌സോ വകുപ്പ് പ്രകാരം മുനമ്പം പൊലീസ് കേസെടുത്തു.
സഹോദരങ്ങളില്‍ 15കാരിയായ ബാലികക്ക് ഒപ്പം തിരുവനന്തപുരം തമ്പാനൂര്‍ റെയിൽവേ സ്റ്റേഷനില്‍നിന്നും ബുധനാഴ്ച രാത്രി മുനമ്പം പൊലീസ് ഈ യുവാവിനെയും കസ്റ്റഡിയിലെടുത്തിരുന്നു.
മുനമ്പത്ത് എത്തിച്ച ബാലികയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായെങ്കിലും ബാലികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ സഹോദരങ്ങളെ വീട്ടുകാര്‍ക്കൊപ്പം അയച്ചു. അറസ്റ്റിലായ യുവാവിനെ കോടതയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.