Posted On
date_range Updated On
date_range യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതി പിടിയിൽ
പത്തനംതിട്ട: യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതിയെ പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.30ന് വായ്പ്പൂര് മുസ്ലിം പള്ളിക്ക് മുന്നിലെ റോഡിലാണ് സംഭവം.കോട്ടാങ്ങൽ വായ്പ്പൂര് ശബരിപ്പൊയ്കയിൽ മൈലാടുമ്പുറക്കൽ വീട്ടിൽ താമസിക്കുന്ന കൊല്ലൻ വിനോദ് എന്ന വിനോദാണ് (46) പിടിയിലായത്.
കോട്ടാങ്ങൽ വായ്പ്പൂര് കണ്ണങ്കര വിരുത്തിയിൽ വീട്ടിൽ ഷൗക്കത്താലിയുടെ മകൻ ഷാനവാസിനാണ് (42) ആക്രമണത്തിൽ പരിക്കേറ്റത്. ഷാനവാസിന്റെ സഹോദരിയുടെ മകന്റെ കടയിൽനിന്ന് പ്രതിയെ ഇറക്കിവിട്ടതിൽ പ്രകോപിതനായാണ് കത്തിയുമായി ആക്രമിച്ചത്.
ഇൻസ്‌പെക്ടർ ജോബിൻ ജോർജിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി പ്രതിയെ തുണ്ടിയപ്പറയിൽനിന്ന് പിടികൂടുകയായിരുന്നു. വധക്കേസ് ഉൾപ്പെടെ ഇയാൾക്കെതിരെയുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.