വളാഞ്ചേരി: പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാക്കളെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ പറമ്പിലങ്ങാടി സ്വദേശി പൂവഞ്ചേരി ജസീറിനെയാണ് (26) വളാഞ്ചേരി എസ്.എച്ച്.ഒ എൻ.ആർ. സുജിത്ത് അറസ്റ്റ് ചെയ്തത്. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.
ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അത്തിപ്പറ്റ സ്വദേശികളായ നിസാം, ആഷിഖ് എന്നിവയൊണ് കാവുംപുറത്ത് െവച്ച് പ്രതി കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ദിവസങ്ങൾക്ക് മുമ്പ് മലപ്പുറത്ത് പ്രതി ജസീറിന്റെ കാർ ബൈക്കിലിടിച്ച് അപകടമുണ്ടായിരുന്നു.
ഇതേ തുടർന്ന് പ്രതി നൽകാമെന്നേറ്റ തുക മുഴുവൻ കൊടുക്കാത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തർക്കമുണ്ടാകുകയും തുടർന്ന് ബൈക്കിൽ കാറിടിപ്പിച്ച് ഇരുവരേയും അപായപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.അപകടത്തിൽ പരിക്കേറ്റ നിസാമും ആഷിഖും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.