ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ പ്രതി പിടിയിൽ

വിതുര: ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപിച്ചശേഷം ഒളിവിൽ പോയ പ്രതിയെ വിതുര പൊലീസ് പിടികൂടി. മൂന്നുമാസം മുമ്പ് തൊളിക്കോട് ജങ്ഷനിൽ വെച്ച് ഓട്ടോ ഡ്രൈവർ സജീദിനെ വെട്ടിയ തൊളിക്കോട് മാങ്കോട്ടുകോണം കുന്നുംപുറത്ത് വീട്ടിൽ ഫൈസലിനെയാണ് (34) പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ കൂട്ടുപ്രതികളായ നൗഫൽ, അൽഅമീൻ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ എസ്. അജയ്കുമാർ എസ്.ഐമാരായ വിനോദ്, സതികുമാർ, എ.എസ്.ഐമാരായ പത്മരാജ്, സാജു, സി.പി.ഒ ജസീൽ, സുമേഷ്, രതീഷ് എന്നിവരാണ് പ്രതിയെ പെരുമാതുറയിൽനിന്ന് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - The accused was arrested in the case of attacking an auto driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.