ക്രിമിനൽ കേസ് പ്രതിയെ നാടുകടത്തി

പാലക്കാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ നാടുകടത്തി. പഴമ്പാലക്കോട്, വടക്കെപാവടി എം. മിഥുനെയാണ് (25) കരുതൽ തടങ്കൽ നിയമം ചുമത്തി നാടു കടത്തിയത്.

കാപ്പ നിയമപ്രകാരം ജില്ലയിലേക്ക് ഒരു വർഷത്തേക്കാണ് പ്രവേശന വിലക്കുള്ളത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കും.

കൊലപാതകം നടത്തുക, കുറ്റകരമായ ഭയപ്പെടുത്തൽ, ആയുധം ഉപയോഗിച്ച് കഠിന ദേഹോപദ്രവം ഏൽപിക്കുക, മാരകായുധം കൈവശം വെച്ച് ലഹളയിൽ പങ്കെടുക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് മിഥുനെതിരെ കാപ്പ ചുമത്തിയത്.  

Tags:    
News Summary - The accused in the criminal case was deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.