Posted On
date_range Updated On
date_range ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ
കോട്ടയം: വാറന്‍റ് കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന നാട്ടകം മൂലവട്ടം കൈതയിൽ വീട്ടിൽ സതീഷ് (41) അറസ്റ്റിൽ.മൈക്രോഫിനാൻസ് സ്ഥാപനത്തിൽനിന്ന് വായ്പ എടുത്തതിനുശേഷം തിരിച്ചടവിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഇയാളും സുഹൃത്തുക്കളും ചേർന്ന് പരാതിക്കാരനായ പ്രദീപ്കുമാറിനെയും ഭാര്യയെയും ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ആക്രമിച്ചിരുന്നു.
കോടതിയിൽനിന്ന് ജാമ്യം എടുത്തതിനുശേഷം മുങ്ങിയ ഇയാൾക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.ചിങ്ങവനം എസ്.എച്ച്.ഒ ടി.ആർ. ജിജുവിന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.