Posted On
date_range Updated On
date_range മദ്യലഹരിയിൽ ആശ്രമത്തിൽ കയറി പുരോഹിതനെ ആക്രമിച്ചു; ഒരാൾ പിടിയിൽ
മുംബൈ: മദ്യപിച്ച് ആശ്രമത്തിലെത്തി പുരോഹിതനെ മർദിച്ച കേസിൽ ഒരാൾ പിടിയിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 63കാരനായ പുരോഹിതനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇരക്ക് പരിക്കുകൾ ഇല്ലെന്നും പ്രതിയെ അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു.
മദ്യലഹരിയിലായിരുന്ന ഇയാൾ ആശ്രമത്തിന് നേരെ കല്ലെറിയുകയായിരുന്നു. ഇത് ചോദ്യം ചെയ്ത പുരോഹിതനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ ആശ്രമത്തിലുണ്ടായിരുന്ന ആളുകൾ ഇടപെട്ട് പ്രതിയിൽ നിന്ന് കത്തി തട്ടിയെടുത്തതിനാൾ ആളപായമില്ലാതെ ഒഴിവായി.
അറസ്റ്റിലായ പ്രതിക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.