Representational Image
Posted On
date_range Updated On
date_range ലഹരിമരുന്ന് കൈവശംവെച്ച കേസിൽ പ്രതിക്ക് പത്തു വർഷം കഠിനതടവും പിഴയും
വടകര: ലഹരിമരുന്നുമായി പിടിയിലായ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തലശ്ശേരി പതിരിയാട് പൊയനാട് പടിക്കൽ ഇസ്മയിലിനെ(36)യാണ് വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജ് വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം. 2022 ഒക്ടോബർ 30നാണ് കേസിനാസ്പദമായ സംഭവം. തലശ്ശേരി പതിരിയാട് വെച്ച് കാറിൽ കടത്തുകയായിരുന്ന 156 .744 ഗ്രാം മെത്തഫിറ്റമിൻ മയക്കുമരുന്നുമായി പിണറായി എക്സൈസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഇ.വി. ലിജീഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.