ശരവൺ
Posted On
date_range Updated On
date_range ക്ഷേത്രത്തിൽ മോഷണം: പ്രതി പിടിയിൽ
തിരുവനന്തപുരം: അരിസ്റ്റോ ജങ്ഷന് സമീപത്തെ ഗണപതി കോവിലിന്‍റെ കാണിക്കവഞ്ചി തകർത്തും ക്ഷേത്ര ഓഫിസ് കുത്തിത്തുറന്നും പണവും സ്വർണവും കവർന്ന കേസിലെ പ്രതി പുതുച്ചേരി സ്വദേശി ശരവൺ (52) തമ്പാനൂർ പൊലീസിന്‍റെ പിടിയിലായി.
ക്ഷേത്രത്തിന് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 20,000 രൂപയും ഓഫിസ് വാതിൽ പൂട്ട് പൊളിച്ച് എട്ട് ഗ്രാം തൂക്കമുള്ള 10 സ്വർണപ്പൊട്ടുകളും അലമാരയിൽ സൂക്ഷിച്ച 10,000 രൂപയുമാണ് ഇയാൾ കവർന്നത്. കഴിഞ്ഞ മേയിലായിരുന്നു മോഷണം. തമ്പാനൂർ പൊലീസ് പുതുച്ചേരിയിൽനിന്നാണ് ശരവണിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.