സായ് തേജ

യു.എസിൽ ഇന്ത്യക്കാരനായ എം.ബി.എ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു

ഹൈദരാബാദ്: യു.എസിൽ ഇന്ത്യക്കാരനായ എം.ബി.എ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ് യു.എസിലെ പെട്രോള്‍ പമ്പില്‍ വെടിയേറ്റു മരിച്ചത്. എം.ബി.എ വിദ്യാര്‍ഥിയായ സായ് തേജ (22) ആണ് ഷിക്കാഗോയിലെ പെട്രോള്‍ പമ്പില്‍ വെടിയേറ്റു മരിച്ചത്. ഇന്ത്യയില്‍ ബി.ബി.എ പൂര്‍ത്തിയാക്കിയ ശേഷം എം.ബി.എ പഠനത്തിനായാണ് യു.എസില്‍ എത്തിയത്.

ജോലി ആവശ്യത്തിനുവേണ്ടി പുറത്തുപോയ സുഹൃത്തിനെ സഹായിക്കാനായി അധികജോലി ചെയ്യുന്ന നേരത്താണു പമ്പിലെത്തിയ അക്രമികള്‍ വെടിയുതിര്‍ത്തത്. പഠനത്തിനായി ഷിക്കാഗോയിലെത്തിയ സായ് തേജ പാര്‍ട്ട് ടൈമായി ജോലി ചെയ്യുകയായിരുന്നു.

മൂന്ന് മാസം മുമ്പ് സായ് ഇന്ത്യയില്‍ വന്ന് മടങ്ങിയിരുന്നു. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അനുശോചിച്ചു. ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അക്രമികൾക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടു. 

Tags:    
News Summary - Telangana student shot dead in Chicago shopping mall, had gone to US 3 months ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.