representation image
Posted On
date_range Updated On
date_range ഗണേശോത്സവ ഘോഷയാത്രക്ക് ആളുകളെ എത്തിച്ചില്ല; 18കാരന് ക്രൂര മർദനം
മുബൈ: ഗണേശോത്സവ ഘോഷയാത്രക്ക് ആളുകളെ എത്തിക്കുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ച് മഹാരാഷ്ട്രയിലെ താനെയിൽ 18കാരന് ക്രൂര മർദനം. നാലുപേർ ചേർന്നാണ് സത്യം സോഹോനി എന്ന യുവാവിനെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഘോഷയാത്രക്ക് ആളുകളെ എത്തിക്കുമെന്ന് യുവാവ് സംഘാടകർക്ക് വാക്ക് നൽകിയിരുന്നു. എന്നാൽ, ഉത്സവം അടുത്തതോടെ സംഘാടകർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും യുവാവ് മറുപടി നൽകിയില്ല. ഇതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ നാലു പേരടങ്ങുന്ന സംഘം വീട്ടിലെത്തി മർദിക്കുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.