പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍

പാ​ങ്ങോ​ട്: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പ​തി​നാ​ലു​കാ​രി​യെ ഗ​ര്‍ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. ക​ല്ല​റ തെ​ങ്ങും​കോ​ട് സ്വ​ദേ​ശി ഉ​ണ്ണി എ​ന്ന ഷി​നു​വാ​ണ് (20) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍ കു​റ​ച്ചു​കാ​ല​മാ​യി കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന​ത്രെ.

കു​ട്ടി​യു​ടെ പി​താ​വ് പാ​ങ്ങോ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും പെ​ണ്‍കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​യാ​ക്കു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി ഗ​ര്‍ഭി​ണി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. പി​ന്നീ​ട് ക​സ്റ്റ​ഡി​ലെ​ടു​ത്ത​യാ​ളെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പാ​ങ്ങോ​ട് സി.​ഐ എ​ന്‍. സു​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ അ​ജ​യ​ന്‍, ഗ്രേ​ഡ് എ​സ്.​ഐ രാ​ജ​ന്‍, എ.​എ​സ്.​ഐ​മാ​രാ​യ ന​സീം, രേ​ഖ, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ജ​സ്ല​റ്റ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - teen arrested for molesting 14-YO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.