Posted On
date_range Updated On
date_range 15കാരനെ പീഡിപ്പിച്ച അധ്യാപകന് പത്ത് വർഷം തടവ്
ഹൈദരാബാദ്: 15കാരനെ പീഡിപ്പിച്ച അധ്യാപകന് പത്ത് വർഷം തടവ് ശിക്ഷ . 45കാരനായ സ്വകാര്യ സ്കൂൾ അധ്യാപകൻ രവീന്ദ്രൻ പ്രകാശിനാണ് എൽ.ബി നഗർ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ പോകുന്നതിനിടെ രവീന്ദ്രൻ കുട്ടിയെ അയാളുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അച്ഛൻ സരൂർനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് രവീന്ദ്രൻ പ്രകാശിനെ അറസ്റ്റ് ചെയ്തു.
കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ പോക്‌സോ കോടതി ജഡ്ജ് ഹരിശയാണ് ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.