തമിഴ്നാട്ടിൽ ആൺസുഹൃത്തിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു; യുവതി അറസ്റ്റിൽ

ചെ​ന്നൈ: പ്രണയിച്ച വഞ്ചിച്ച 27കാരനായ ആൺസുഹൃത്തിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. ഭവാനിയിലെ വർണാപുരത്ത് താമസിക്കുന്ന കാർത്തിയുടെ ദേഹത്താണ് ബന്ധുകൂടിയായ മീന ദേവി തിളച്ച എണ്ണയൊഴിച്ചത്.

ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന കാർത്തിയും മീനയും തമ്മിൽ പ്രണയത്തിലായിരുന്നു. മീനയെ വിവാഹം കഴിക്കാമെന്ന് കാർത്തി വാക്കു കൊടുത്തിരുന്നു. എന്നാൽ മറ്റൊരു പെൺകുട്ടിയുമായി കാർത്തിയുടെ വിവാഹം നിശ്ചയിക്കാൻ പോകുന്നതായി മീന മനസിലാക്കി. തുടർന്ന് ഇതിന്റെ പേരിൽ രണ്ടുപേരും തമ്മിൽ വഴക്കുണ്ടാക്കിയതായും പൊലീസ് പറഞ്ഞു.

വഴക്കു മൂത്തപ്പോൾ മീന ദേവി കാർത്തിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. തറയിലേക്ക് വീണ കാർത്തിയുടെ മുഖവും കൈകളും പൊള്ളിയിട്ടുണ്ട്. കരച്ചിൽ കേട്ട് എത്തിയ അയൽക്കാരാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.

Tags:    
News Summary - Tamil Nadu woman pours hot oil on boyfriend after he cheats on her arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.