കുടുംബത്തിന്‍റെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിച്ചു; തമിഴ്നാട്ടിൽ നവദമ്പതികളെ കുത്തിക്കൊലപ്പെടുത്തി

ചെന്നൈ: കുടുംബത്തിന്‍റെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിച്ച നവദമ്പതികളെ യുവതിയുടെ വീട്ടുകാർ കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തൂത്തുകുടി ജില്ലയിലാണ് സംഭവം. മണിക്ക് രാജ്, രേഷ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.

നേരത്തെ, യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ യുവതി ഭർത്താവിനൊപ്പം പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും അറിയിച്ചു. സ്റ്റേഷനിൽനിന്നു ദമ്പതികൾ യുവതിയുടെ വീട്ടുകാരെ വിഡിയോ കോൾ വിളിക്കുകയും ചെയ്തിരുന്നു. പൊലീസ് സംരക്ഷണം ദമ്പതികൾ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

ദമ്പതികളെ ശല്യപ്പെടുത്തരുതെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ കുടുംബത്തിന് കർശന നിർദേശവും നൽകി. എന്നാൽ, തൊട്ടടുത്ത ദിവസം ദമ്പതികൾ താമസിക്കുന്ന വാടക വീട്ടിലെത്തിയാണ് യുവതിയുടെ കുടുംബം കുത്തിക്കൊലപ്പെടുത്തിയത്. പിന്നാലെ യുവതിയുടെ പിതാവ് പൊലീസിൽ കീഴടങ്ങി. കോളജ് വിദ്യാർഥിനിയായ രേഷ്മ, പഠനം പാതിയിൽ നിർത്തിയ യുവാവുമായി നേരത്തെ തന്നെ പ്രണയത്തിലായിരുന്നു. യുവാവിന്‍റെ വിദ്യാഭ്യാസ യോഗ്യതയാണ് കുടുംബം വിവാഹത്തിന് എതിര് നിൽക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു.

2018 നവംബറിൽ കൃഷ്ണഗിരി ജില്ലയിലും സമാനരീതിയിൽ നവദമ്പതികളെ കൊലപ്പെടുത്തിയിരുന്നു.

Tags:    
News Summary - Tamil Nadu: Newly married couple hacked to death by woman's father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.