പെരിന്തൽമണ്ണ: അനധികൃതമായി സ്ഫോടകവസ്തുക്കള്‍ കൈവശം വെച്ചതിന് തമിഴ്നാട് സ്വദേശി പെരിന്തല്‍മണ്ണയില്‍ പിടിയില്‍. സേലം കൊങ്കരപ്പട്ടി കാശി വെങ്കിടാചലമാണ് (36) പിടിയിലായത്. തമിഴ്നാട്ടില്‍നിന്നും മറ്റും സ്ഫോടകവസ്തുക്കള്‍ കൊണ്ടുവന്ന് സുരക്ഷ മാനദണ്ഡങ്ങളില്ലാതെ അപകടകരമായ രീതിയില്‍ ആള്‍താമസമുള്ള സ്ഥലങ്ങളിലും ക്വാര്‍ട്ടേഴ്സുകളിലും മറ്റും അനധികൃതമായി സൂക്ഷിച്ച് ക്വാറികളിലും കിണറുകളിലും പാറപൊട്ടിക്കാൻ ഉപയോഗിക്കുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സ്ഫോടനത്തിനു തയാറാക്കിയ നിലയിലുള്ള ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഡിറ്റണേറ്റര്‍, ഫ്യൂസ് വയറുകള്‍ എന്നിവയാണ് പിടികൂടിയത്. പെരിന്തൽമണ്ണ - പട്ടാമ്പി റോഡില്‍ ചോലോംകുന്നിൽനിന്നാണ് ഇയാൾ പിടിയിലായത്. ഒരാഴ്ച മുമ്പ് അങ്ങാടിപ്പുറത്ത് ക്വാര്‍ട്ടേഴ്സില്‍നിന്ന് ഇത്തരത്തില്‍ സ്ഫോടക വസ്തുക്കളുമായി സേലം സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍, സി.ഐ സി. അലവി എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ എ.എം. യാസിര്‍, സിവില്‍ പൊലീസ് ഓഫിസര്‍ ജയേഷ്, പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്ക്വാഡ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.