കറുപ്പയ്യ
Posted On
date_range Updated On
date_range ഇരുചക്രവാഹനവും പണവുമായി കടന്ന തമിഴ്നാട് സ്വദേശി പിടിയിൽ
പന്തളം: പശുഫാമിൽനിന്ന് ഇരുചക്രവാഹനവും പണവുമായി കടന്ന തമിഴ്നാട് സ്വദേശിയെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്, പൊള്ളാച്ചി ജെല്ലിമേട്ടിൽ കറുപ്പ്യ്യ (42)യാണ് അറസ്റ്റാലായത്. കുരമ്പാല ശങ്കരത്തിൽ ജോജോ തോമസ് കുരമ്പാല മാവരപാറക്ക് സമീപം നടത്തുന്ന പശുഫാമിലെ ജോലിക്കാരനായിരുന്നു ഇയാൾ. കഴിഞ്ഞ ആഗ്സ്റ്റ് എട്ടിനാണ് പാൽ വിതരണത്തിന് ഉപയോഗിക്കുന്ന ഇരുചക്രവാഹനവും 30,000 രൂപയും മോഷ്ടിച്ചത്. ജോജോയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് തമിഴ്നാട്ടിൽനിന്ന് പിടികൂടുകയായിരുന്നു. അടുർ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.