തമിഴ്നാട്ടിലെ ഹോസ്റ്റലിൽ 12ാം ക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ; സ്കൂളിന് പുറത്ത് പ്രതിഷേധം

തിരുവള്ളൂർ: തമിഴ്നാട്ടിലെ സേക്രഡ് ഹാർട്ട് സ്കൂളിലെ 12ാം ക്ലാസ് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ​പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും കൂടുതലൊന്നും പറയാനാകില്ലെന്നും തിരുവള്ളൂർ പൊലീസ് മേധാവി സെഫാസ് കല്യാൺ പറഞ്ഞു. കേസ് സി.ബി. സി.ഐ.ഡിക്ക് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി. പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ സ്കൂളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.

തമിഴ്നാട്ടിലെ തിരുട്ടാനിയിൽ നിന്നുള്ള സരളയാണ് മരിച്ചത്. ​​സംഘർഷ സാധ്യത കണക്കിലെടുത്ത് പെൺകുട്ടിയുടെ ഗ്രാമത്തിലും പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. 



 


ഒരാഴ്ചക്കിടെ തമിഴ്നാട്ടിലെ സ്കൂളിൽ രണ്ടാം തവണയാണ് 12ാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ജൂലൈ 13ന് കള്ളക്കുറിച്ചി ജില്ലയിലെ 12 ാം ക്ലാസ് വിദ്യാർഥിനിയെ ആണ് ഹോസ്റ്റലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഹോസ്റ്റലിൽ നടന്ന പ്രതിഷേധം അക്രമാസക്തമാവുകയും മുതിർന്ന പൊലീസ് ഓഫിസർമാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 15 ബസുകൾക്ക് പ്രതിഷേധകർ തീയിടുകയും ചെയ്തു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അധ്യാപകർ വ​ഴക്കു പറഞ്ഞതിനാണ് ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് സ്കൂൾ പ്രിൻസിപ്പലും രണ്ട് അധ്യാപകരുമടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.