ചെന്നൈ: തമിഴ്നാട്ടില്‍ അനധികൃത മദ്യവില്‍പന ചോദ്യംചെയ്തതിന് എഞ്ചിനീയറിങ് വിദ്യാർഥികളെ കുത്തിക്കൊന്നു. ശക്തി (20), ഹരീഷ് (25) എന്നിവരാണ് മരിച്ചത്. രാജ് കുമാര്‍ (30) ബന്ധുവായ തങ്കദുരൈ (28), മൂവേന്ദര്‍ (34) എന്നിവരെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.
തമിഴ്‌നാട് മയിലാടുതുറൈയിലാണ് സംഭവം. പ്രതികൾ നിയമ വിരുദ്ധമായി പ്രദേശത്ത് മദ്യവിൽപന നടത്തുന്നുണ്ടെന്ന് മനസിലാക്കിയ ഹരീഷും ശക്തിയും ഇവരുടെ സുഹൃത്തായ ദിനേശും ചേർന്ന് ഇത് ചോദ്യം ചെയ്തു. തുടർന്ന് ദിനേഷിനെ പ്രതികൾ മർദിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ ശക്തിയെയും ഹരീഷിനെയും പ്രതികൾ കുത്തുകയായിരുന്നു. ഹരീഷ് സംഭവസ്ഥലത്ത് വെച്ചും ശക്തി ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിക്കുകയായിരുന്നു.
പ്രതികളുമായി വിദ്യാർഥികൾക്ക് നേരത്തെയും തർക്കങ്ങളുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് രാജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും വെള്ളിയാഴ്ച ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തിരുന്നു. പിന്നാലെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.