മ​ണി​ക​ണ്ഠ​ൻ രാ​ജേ​ഷ്​ ശി​വ

വീട്ടമ്മയെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

അടിമാലി: എക്സൈസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വീടുകയറി ആക്രമണം നടത്തുകയും വീട്ടമ്മയെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്ത ലഹരി മാഫിയയില്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെ ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു.

പൂപ്പാറ മുള്ളന്‍തണ്ട് സ്വദേശികളായ മണികണ്ഠൻ (22), ശിവ (19), രാജേഷ് (28) എന്നിവരെയാണ് ശാന്തന്‍പാറ എസ്.ഐ പി.ഡി. അനൂപ്മോ‍െൻറ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂലത്തുറ സ്വദേശി വളര്‍മതിയെയാണ് (41) പ്രതികള്‍ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപിച്ചത്. തലക്ക് പരിക്കേറ്റ വളര്‍മതി തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

പ്രതികള്‍ സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം എക്സൈസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് സൂക്ഷിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൂപ്പാറയിലുള്ള പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതുസംബന്ധിച്ച് വളര്‍മതിയുടെ മക്കളായ ജയപ്രകാശ്, വര്‍ഗീസ് എന്നിവരുമായി ഫോണില്‍ വാക്തര്‍ക്കത്തിലേര്‍പ്പെട്ടു.

തുടര്‍ന്ന് വാക്കത്തിയുമായി വീട്ടിലെത്തിയ പ്രതികള്‍ ജയപ്രകാശിനെ കല്ലുകൊണ്ട് ഇടിക്കുകയും ഇത് തടയാന്‍ചെന്ന വളര്‍മതിയെ വാക്കത്തികൊണ്ട് വെട്ടുകയുമായിരുന്നു. 

Tags:    
News Summary - Suspects arrested for assaulting housewife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.