വാക്കത്തിയുമായി എത്തിയ പ്രതിയെ കീഴടക്കി അയൽവാസികൾ; ഹൈകോടതി ജീവനക്കാരിയും റെയിൽവേ ജീവനക്കാരനും രക്ഷിച്ചത് മൂന്ന് ജീവനുകൾ

തൃപ്പൂണിത്തുറ: എരൂരിൽ ഇല്ലിക്കപ്പടിയിൽ ബുധൻ രാത്രിയുണ്ടായ അക്രമത്തിൽ മൂന്ന് ജീവനുകൾ രക്ഷപ്പെട്ടത് രണ്ട് അയൽവാസികളുടെ സമയോചിത ഇടപെടൽ കൊണ്ട്. നഗരസഭയിലെ താൽക്കാലിക തൊഴിലാളിയായ ദിലീപ് മദ്യപിച്ചെത്തി വാക്കത്തിയുമായി ഭാര്യയെയും മാതാപിതാക്കളെയും വെട്ടിക്കൊല്ലാൻ ശ്രമിക്കുമ്പോഴാണ് അയൽവാസികളായ ഹൈകോടതി ജീവനക്കാരി ശ്രീസുഖയും റെയിൽവേ ജീവനക്കാരനായ സന്തോഷ് കുമാറും ഓടിയെത്തിയത്. അപകടം തിരിച്ചറിഞ്ഞ സന്തോഷ്, ദിലീപിന്റെ കൈയിൽനിന്ന് വാക്കത്തി പിടിച്ചെടുത്തു.

അക്രമാസക്തനായ ദിലീപിനെ ശ്രീസുഖ ചവിട്ടി, എഴുന്നേൽക്കാൻ സമ്മതിക്കാതെ അമർത്തിപ്പിടിച്ചു. ഇതിനിടെ ദിലീപിന്റെ ഭാര്യാമാതാവായ പുഷ്പ ഗുരുതരമായി വെട്ടേറ്റ് ചോരയിൽ കുളിച്ചു നിൽക്കുന്നത് ശ്രദ്ധയിൽപെട്ടത്. പുഷ്പയുടെ ഭർത്താവ് രാമചന്ദ്രന്റെ കൈയിലും വെട്ടേറ്റിരുന്നു. ഉടൻ രാമചന്ദ്രനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പുഷ്പയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. 12 മുറിവുകളാണ് പുഷ്പയുടെ ദേഹത്ത് ഉള്ളത്. തലയോട്ടി പൊട്ടിയതിനാൽ തീവ്രപരിചരണ വിഭാഗത്തിലാണ്. പ്രതിയായ ദിലീപിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Neighbors Disarm Machete-Wielding Suspect, Save Three Lives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.