സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ്: പ്രതി പിടിയിൽ

മലപ്പുറം: നിയമസഭാ സ്പീക്കറുടെ പഴ്സനൽ സ്റ്റാഫാണെന്ന് തെറ്റിദ്ധരിപ്പിച്ച്, സർക്കാർ സ്ഥാപനങ്ങളിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ പാലക്കാട് സ്വദേശിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോതക്കുറുശ്ശി കുമുളംകാറ്റിൽ മുഹമ്മദ് അലി (40) യെയാണ് പൊന്നാനി എസ്.എച്ച്.ഒ എം.വി. വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്. സർക്കാറിന്റെ ബോർഡുകളിലും കോർപറേഷനുകളിലുമാണ് ജോലി വാഗ്ദാനം ചെയ്തത്.

പൊന്നാനി സ്വദേശിയുടെ പരാതിയിലാണ് അലിയെ ഒറ്റപ്പാലത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സെക്രട്ടേറിയറ്റിൽ താൽക്കാലികമായി ജോലി ചെയ്തിരുന്നതായും എം.എൽ.എ ഹോസ്റ്റലിൽ താമസിച്ചതായും പൊലീസ് കണ്ടെത്തി. സ്പീക്കറുടെ പഴ്സനൽ സ്റ്റാഫാണെന്ന് പരിചയപ്പെടുത്തി ഇത്തരത്തിൽ പലരിൽനിന്ന് ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പൂന്തുറ, ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ കേസുകൾ ഉണ്ടെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Government Job Fraud: Suspect Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.