നാഗർകോവിൽ: 20 വർഷം മുമ്പ് 15 പേരിൽ നിന്ന് അധികപലിശ വാഗ്ദാനംനൽകി 32 ലക്ഷം രൂപയും 66 പവൻ സ്വർണാഭരണങ്ങളും കവർന്ന ദമ്പതികളിൽ ഒരാളെ തെലുങ്കാനയിൽ നിന്നും അറസ്റ്റ് ചെയ്തു. രാമനാഥൻപിള്ളയും ഭാര്യ പത്മയും ചേർന്നാണ് ആൾക്കാരെ കബളിപ്പിച്ചത്. 2005ൽ കുരിശടി സ്വദേശി എലിസബത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടാൻ വാറൻറ് പുറപ്പെടുവിച്ചെങ്കിലും ഇവർ നാഗർകോവിലിൽ നിന്നും കടന്ന് കളഞ്ഞിരുന്നു. ഇതിൽ രാമനാഥൻ പിള്ളയെ( 56) ആണ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശൺമുഖവടിവും സംഘവും തെലുങ്കാനയിൽ നിന്ന് പിടികൂടിയത്. നാഗർകോവിൽ കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ ജയിലിൽ അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.