വള്ളികുന്നം: സഹകരണ ബാങ്ക് ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിലെ പ്രതി പിടിയിൽ. കട്ടച്ചിറ കാട്ടിരേത്ത് പുത്തൻവീട്ടിൽ നിസാമാണ് (പോത്ത് നസിം -20) പിടിയിലായത്. കട്ടച്ചിറ പാറക്കൽ മുക്കിലെ ഭരണിക്കാവ് ബാങ്ക് ശാഖ ഓഫിസിലെ സെക്യൂരിറ്റി ജീവനക്കാരനായ പോച്ചിരേത്തറ്റ് പടീറ്റതിൽ ഉത്തമനെയാണ് ( 66) മർദിച്ചത്.
ഞായറാഴ്ച അർധരാത്രി ജോലിക്കിടെ ഓഫിസിൽ അതിക്രമിച്ചുകയറി തലക്കും മുഖത്തും വടികൊണ്ടും ചെടിച്ചട്ടികൊണ്ടും ക്രൂരമായി മർദിക്കുകയായിരുന്നു. കൃത്യത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ വള്ളികുന്നം പൊലീസ് ഇൻസ്പെക്ടർ ഇഗ്നേഷ്യസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഗോപകുമാർ, എ.എസ്.ഐ ബഷീർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജയരാജ്, സിവിൽ പൊലീസ് ഓഫിസർമാരായ വിഷ്ണു, ജിഷ്ണു, കണ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.പൊലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായാണ് കീഴടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.