ആലപ്പുഴ: കുമാരപുരം കെ.കെ.കെ.വി.എം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളെ തടഞ്ഞുനിർത്തി മർദിക്കുകയും, കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. കുമാരപുരം പൊത്തപ്പള്ളി ശ്രുതി ഭവനത്തിൽ വിഷ്ണുവിനെയാണ് (ശ്രുതി -29) അറസ്റ്റ് ചെയ്തത്.
കുട്ടികൾ വീട്ടിലേക്ക് പോകുമ്പോൾ അതുവഴി സ്കൂട്ടറിൽ വന്ന പ്രതി കുട്ടികളോട് തട്ടിക്കയറുകയും മർദിക്കുകയുമായിരുന്നു. കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്താൻ ശ്രമിക്കുന്നതിനിടെ മറ്റ് യാത്രക്കാർ വരുന്നതുകണ്ട് ഇയാൾ കടന്നുകളയുകയായിരുന്നു.സി.സി ടി.വി പരിശോധനയിലാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്.
തുടർന്ന് കായംകുളം ഡിവൈ.എസ്.പി അജയ്നാഥിന്‍റെ നിർദേശാനുസരണം സ്‌റ്റേഷൻ ഓഫിസർ വി.എസ്. ശ്യാംകുമാർ, എസ്.ഐ ഷൈജ, എ.എസ്.ഐ സുജിത്, സീനിയർ പൊലീസ് ഓഫിസർ സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മഞ്ജു, നിഷാദ്, സിവിൽ പൊലീസ് ഓഫിസർമാരായ സുരേഷ്, നിഷാദ്, നിസാം, മനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.