അജി

ഫാസ്ടാഗ് റീഡായില്ല, വണ്ടി മാറ്റിയിടാൻ പറഞ്ഞ ടോള്‍പ്ലാസ ജീവനക്കാരനെ മർദിച്ചു; കഴുകൻ അജി അറസ്റ്റിൽ

ആമ്പല്ലൂർ: പാലിയേക്കര ടോൾ ബൂത്തിൽ അതിക്രമിച്ച് കയറി ജീവനക്കാരനെ മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചേർപ്പ് പെരുമ്പിള്ളിശ്ശേരി സ്വദേശി വിളമ്പത്ത് വീട്ടിൽ കഴുകൻ അജിയെന്ന അജിത്ത് കുമാറാണ് (30) അറസ്റ്റിലായത്. പുതുക്കാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. തൃശൂർ ഭാഗത്തുനിന്ന് വന്ന ടോറസ് ലോറിയുടെ ഫാസ്ടാഗ് റീഡ് ചെയ്യാത്തതിനെ തുടർന്ന് ലോറി ട്രാക്കിൽ നിന്ന് മാറ്റിയിടാൻ പറഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് മർദനമെന്ന് പൊലീസ് പറഞ്ഞു. ലോറി ഡ്രൈവറായ പ്രതി ഇറങ്ങിവന്ന് ബൂത്തിൽ അതിക്രമിച്ച് കയറി കളക്ഷൻ ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശിയായ പപ്പു കുമാറിനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് പരാതി.

ടോറസ് ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും രണ്ട് അടിപിടിക്കേസിലും പ്രതിയാണ് അജിത്ത് കുമാർ. പുതുക്കാട് എസ്.എച്ച്.ഒ മഹേന്ദ്രസിംഹന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Suspect arrested for assaulting toll plaza employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.