വിഷ്ണു
പുന്നയൂര്‍ക്കുളം: ആറ്റുപുറത്ത് വിദ്യാർഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പരൂര് പോളുവീട്ടിൽ വിഷ്ണുവിനെയാണ് (27) വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. പരൂര് പറയങ്ങാട് പള്ളിറോഡില്‍ മൂപ്പടയില്‍ റഫീഖിന്റെ മകന് മുഹമ്മദ് റിഷാനാണ് (17) പരിക്കേറ്റത്. വടക്കേകാട് സ്വകാര്യ കോളജില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. വയറില്‍ രണ്ടിടത്ത് മുറിവിലായി 13 തുന്നലുണ്ട്.
ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ആറ്റുപുറം ശ്മശാനം റോഡ് വളവിലെ ഹോട്ടലിനു സമീപം സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്നതിനിടെ അതുവഴി പോകുകയായിരുന്ന വിഷ്ണു എന്തിനാണ് തന്നെ നോക്കിയതെന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു. കൈയിൽ കരുതിയിരുന്ന ചെറിയ ബ്ലേഡ് പോലുള്ള കത്തി ഉപയാഗിച്ചാണ് കുത്തിയത്.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്നു. ഡിസ്ചാർജിനു ശേഷമാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. വിഷ്ണു ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.