ഗാസിയാബാദിൽ 32 വയസുള്ള യുവതിയെ കൊലപ്പെടുത്തി മൃതദേഹം ബാഗിനുള്ളിൽ തിരുകി ഒളിപ്പിച്ചുവെച്ച സംഭവത്തിൽ ദമ്പതികളായ രണ്ടുപേർ അറസ്റ്റിൽ. ഗാസിയാബാദിലെ രാജ്നഗറിലാണ് സംഭവം. കൊല്ലപ്പെട്ട യുവതി വാടകക്ക് നൽകിയ ഫ്ലാറ്റിൽ നിന്നാണ് മൃതദേഹം പൊലീസ് കണ്ടെടുത്തത്.
തുടർന്ന് വാടകക്ക് താമസിച്ച ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ ഇവരാണ് പ്രതികളെന്നും കണ്ടെത്തി.
മാസങ്ങൾ കുടിശ്ശികയായ വാടക പിരിക്കാനായാണ് യുവതി ഫ്ലാറ്റിലെത്തിയത്. എന്നാൽ വൈകീട്ട് വീട്ടിൽ തിരിച്ചെത്താതായതോടെ സംശയം തോന്നിയ വീട്ടുജോലിക്കാരി വാടകക്കാർ താമസിക്കുന്ന ഫ്ലാറ്റിലെത്തി. വാടകക്കാർ പറഞ്ഞ മറുപടിയിൽ സംശയം തോന്നിയതോടെ വീട്ടുജോലിക്കാരെ സംഭവം അയൽക്കാരെ അറിയിക്കുകയായിരുന്നു. പിന്നീടാണ് പൊലീസിനെ വിവരം അറിയിച്ചത്.
അജയ് ഗുപ്ത, അക്രിതി ഗുപ്ത എന്നിവരെയാണ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇവർക്ക് 30-35 വയസ് പ്രായം വരുമെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ തലക്ക് പ്രഷർ കുക്കർ കൊണ്ട് അടിയേറ്റ് ഗുരുതര പരിക്കേറ്റിരുന്നു.
കൊല്ലപ്പെട്ട യുവതിക്ക് രണ്ടു ഫ്ലാറ്റുകളുണ്ടായിരുന്നു. ഒരു ഫ്ലാറ്റിൽ കുടുംബത്തോടൊപ്പം അവർ താമസിച്ചു. രണ്ടാമത്തേത് വാടകക്കും നൽകി. ഗാസിയാബാദിലെ ഒരു സ്കൂളിലെ അധ്യാപികയായിരുന്നു കൊല്ലപ്പെട്ട യുവതി. എട്ടുമാസം മുമ്പാണ് 18000 രൂപ പ്രതിമാസ വാടകക്ക് അവർ ഫ്ലാറ്റ് ദമ്പതികൾക്ക് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.