ബംഗളൂരു: റെയിൽവേ ട്രാക്കിന് സമീപം ഫാർമസി കോളജ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസി വിഘ്‌നേഷിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് 2.30ഓടെയാണ് സ്വതന്ത്ര പാളയയിൽ താമസിക്കുന്ന ഒന്നാം വർഷ ഫാർമസി വിദ്യാർഥിനി യാമിനി പ്രിയ (20) കൊല്ലപ്പെട്ടത്.
കോളജിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യാമിനിയെ സമീപിച്ച പ്രതി തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചതായി പൊലീസ് പറഞ്ഞു. വിസമ്മതിച്ചപ്പോൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്തു. വിദ്യാർഥിനിയുടെ പിതാവ് നൽകിയ പരാതിയിൽ ശ്രീരാംപുര പൊലീസ് കേസെടുത്തു. പ്രതിക്ക് അഭയം നൽകിയതിന് ഒരാളും അറസ്റ്റിലായി. ഇരുചക്ര വാഹനം പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.