വിഷാദ രോഗത്തിനടിമയായ അധ്യാപികയുടെ കുത്തേറ്റ് എട്ടു വയസുകാരിക്ക് ദാരുണാന്ത്യം

സിയോൾ: ദക്ഷിണ കോറിയയിൽ അധ്യാപികയുടെ കുത്തേറ്റ് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഡെയ്ജിയോണിലെ എലമെന്ററി സ്കൂളിലാണ് സംഭവം.

തിങ്കളാഴ്ച വൈകുന്നേരമാണ് കുത്തേറ്റ നിലയിൽ കുട്ടിയെ സ്കൂളിൽ കണ്ടെത്തിയത്. സമീപത്ത് കഴുത്തിലും കൈയിലും കുത്തേറ്റ നിലയിൽ അധ്യാപികയെയും കണ്ടെത്തിയിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചതാവാം എന്നാണ് പൊലീസിന്റെ നിഗമനം.

രണ്ടുപേരെയും ഉടനെ ആശുപത്രിയിൽലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ ആക്രമിച്ചത് താൻ തന്നെയാണെന്ന് അധ്യാപിക ഇതിനോടകം കുറ്റ സമ്മതം നടത്തിയിട്ടുണ്ട്.

അധ്യാപികക്ക് നേരത്തെ വിഷാദ രോഗമുണ്ടായിരുന്നതായും ഇതിനെ തുടർന്ന് അവധിയിലായിരുന്ന പ്രതി കഴിഞ്ഞ ദിവസമാണ് സ്കൂളിൽ തിരിച്ചെത്തിയതെന്നും പൊലീസ് കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്താൻ എന്താണ് കാരണമെന്ന് വ്യക്തമല്ല. അധ്യാപികയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാലുടനെ ചോദ്യം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.

Tags:    
News Summary - Student, 8, Dies After Teacher Stabs Her In School In South Korea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.