കൊല്ലം: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ കേസിൽ പ്രതിയെ ആർ.പി.എഫ് പിടികൂടി. തൃക്കരുവ പ്രാക്കുളം പണ്ടാരഴികത്ത് സ്വദേശിയായ എൻ. സുനി (38) ആണ് പിടിയിലായത്. ഈമാസം അഞ്ചിന് രാത്രി 9.45 ഓടെയായിരുന്നു സംഭവം. കാസർകോടു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് ചിന്നക്കട റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെവെച്ച് ഇയാൾ കല്ലെറിഞ്ഞു. കല്ല് തട്ടിയതോടെ സി-1 കോച്ചിലെ 25, 26-ാം നമ്പർ സീറ്റിന്റെ ഗ്ലാസ് തകർന്നു.
സംഭവത്തിന് പിന്നാലെ ആർ.പി.എഫ് സംഘം രഹസ്യാന്വേഷണം ആരംഭിക്കുകയും ഏഴിന് രാവിലെ സംഭവസ്ഥലത്തുവച്ച് സുനിയെ പിടികൂടുകയും ചെയ്തു. സംശയാസ്പദമായി നിൽക്കുന്ന ഇയാളെ കണ്ടപ്പോൾ ആർ.പി.എഫ് ഉദ്യോഗസ്ഥർ അടുത്തേക്കുവരുന്നത് കണ്ട് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിടിയിലായി.
ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചു. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു റിമാൻഡ് ചെയ്തു. ആർ.പി.എഫ് ഇൻസ്പെക്ടർ ടി.ആർ. അനീഷ്, എ.എസ്.ഐ പി.എസ്. ജ്യോതീന്ദ്രൻ, തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എസ്.ഐ പ്രെയ്സ് മാത്യുഎന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.