മോ​ഷ്ടാ​വ് കൊ​ണ്ടു​വെ​ച്ച പ​ണ​വും സ്വ​ർ​ണ​വും

കള്ളന് മാനസാന്തരം: മോഷ്ടിച്ച നാലര പവനും പണവും വീട്ടിൽ തിരികെ വെച്ചു

തേഞ്ഞിപ്പലം: ദിവസങ്ങൾക്കു മുമ്പ് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹാജിയാർ വളവിലെ വീട്ടിൽനിന്ന് പട്ടാപ്പകൽ മോഷണം പോയ സ്വർണാഭരണവും പണവും കവർച്ച നടന്ന വീട്ടിലെ കിടപ്പു മുറിയിൽ പ്രത്യക്ഷപ്പെട്ടു. ഫെബ്രുവരി 21നാണ് തെഞ്ചീരി അബൂബക്കർ മുസ്ലിയാരുടെ വീട്ടിൽനിന്ന് നാലര പവൻ സ്വർണവും 72,000 രൂപയും മോഷണം പോയത്. വീട്ടിൽ അബൂബക്കറിന്‍റെ ഭാര്യ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഭാര്യ കുളി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ച ആഭരണവും പണവും മോഷണം പോയതറിയുന്നത്. പരാതിയെ തുടർന്ന് തേഞ്ഞിപ്പലം പൊലീസ് എത്തി കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി കിടപ്പുമുറിയിൽ സ്വർണവും പണവും പ്രത്യക്ഷപ്പെട്ടത്.

രാത്രിയിൽ മുറിയുടെ ജനൽപാളി തുറന്നിട്ട നിലയിലായിരുന്നു. രാത്രി എട്ടരയോടെ ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയുടെ ജനലിന് താഴെയായി പണവും സ്വർണവും കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുറന്നിട്ട ജനൽപാളി വഴി മോഷ്ടാവ് തന്നെ മുറിയിൽ കൊണ്ടിട്ടതാവാമെന്ന നിഗമനത്തിലാണ് വീട്ടുകാർ. സ്വർണവും പണവും ലഭിച്ചതറിഞ്ഞ് സ്ഥലത്ത് പൊലീസും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. പണവും സ്വർണവും പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Tags:    
News Summary - Stolen four and a half Sovereign and money put back home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.