പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 78 വർഷം കഠിന തടവ്

തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 78 വർഷം കഠിന തടവും 4.75 ലക്ഷം രൂപ പിഴയും തിരുവനന്തപുരം അതിവേഗ കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ നാലര വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.

ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ശേഷം കുട്ടിയുടെ അമ്മ പ്രതിയെ വിവാഹം കഴിക്കുകയായിരുന്നു. ഇതിന് ശേഷമാണ് പലതവണയായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.

രണ്ടാനച്ഛനായ പ്രതിയുടെ പ്രവർത്തി ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടി കാട്ടി. പ്രോസീക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. ജയ് മോഹൻ ഹാജരായി. 

Tags:    
News Summary - Stepfather sentenced to 78 years in prison for raping 13-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.