ബംഗളൂരു: ബംഗളൂരുവിലെ കോഫി ഷോപ്പിൽ ജീവനക്കാരന് നാലംഗസംഘത്തിന്റെ ക്രൂരമർദനം. ശേഷാദ്രിപുരത്തെ നമ്മ ഫിൽറ്റർ കോഫിക്കടയിലാണ് സംഭവം. കടയിലെത്തിയ നാലംഗസംഘം ജീവനക്കാരനോട് ഓരോ കപ്പ് കാപ്പി വീതം ചോദിച്ചു. കാപ്പി കുടിച്ചതിന് ശേഷം അതിലേക്ക് കുറച്ചു കൂടി ഒഴിച്ചു നൽകാൻ നാലംഗസംഘം നിർബന്ധിച്ചു. എന്നാൽ അങ്ങനെ ചെയ്യാൻ പറ്റില്ലെന്നും പകരം ഒരു കാപ്പി കൂടി വാങ്ങിയാൽ മതിയെന്നും ജീവനക്കാർ മറുപടി നൽകി. ഇതിൽ പ്രകോപിതരായ യുവാക്കൾ ജീവനക്കാരനെ മർദിക്കുകയായിരുന്നു. അസഭ്യവർഷവും നടത്തി. ജീവനക്കാരന്റെ തലയിലും വയറ്റിലും മുഖത്തുമാണ് മർദനമേറ്റത്. മറ്റു ജീവനക്കാർ ഇടപെട്ടാണ് യുവാക്കളെ പിടിച്ചുമാറ്റിയത്. ജീവനക്കാരെ സംഘം മർദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ ശേഷാദ്രിപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.