കാമുകിയുമായി തർക്കം; യു.പിയിൽ ബി.ജെ.പി എം.എൽ.എയുടെ സ്റ്റാഫ് ജീവനൊടുക്കി

ലഖ്നോ: ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എയുടെ ഔദ്യോഗിക വസതിയിൽ ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. തിങ്കളാഴ്ച രാവിലെയാണ് ബി.ജെ.പി എം.എൽ.എ യോഗേഷ് ശുക്ലയുടെ മീഡിയ സെൽ അംഗമായ ശ്രേഷ്ഠ തിവാരി ജീവനൊടുക്കിയത്. കാമുകിയുമായുള്ള തർക്കത്തെ തുടർന്ന് ശ്രേഷ്ഠ തിവാരി ഏതാനും ദിവസങ്ങളായി അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തർക്കത്തിന്റെ വിഡിയോ സ്ക്രീൻഷോട്ട് യുവതി എടുത്തുവെച്ചിരുന്നു. നാലുവർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. എന്നാൽ അടുത്തിടെ തെറ്റിപ്പിരിഞ്ഞു.

ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. സഹപ്രവർത്തകരോട് താൻ മരിക്കാൻ പോവുകയാണെന്ന് തിവാരി പറഞ്ഞിരുന്നു. യുവതിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി എം.എൽ.എയുടെ ഫ്ലാറ്റിൽ തിവാരി തനിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. താൻ മരിക്കാൻ പോവുകയാണെന്ന കാര്യം ഇയാൾ യുവതിയെ ഫോണിൽ വിളിച്ച് പറയുകയും ചെയ്തു.

യുവതി വിവരം അറിയിച്ചതനുസരിച്ചാണ് പൊലീസ് ഫ്ലാറ്റി​ലെത്തിയത്. മുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. പൂട്ട് തകർത്ത് പൊലീസ് അകത്ത് പ്രവേശിച്ചപ്പോൾ തിവാരി മരിച്ചുകിടക്കുന്നതാണ് കണ്ടത്.

Tags:    
News Summary - Staff Dies By Suicide At UP MLA's Flat After Fight With Girlfriend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.