ബംഗളൂരു: വിവാഹേതര ബന്ധം തുടരുന്നത് വിസമ്മതിച്ചതിന് കാമുകിയെ കൊലപ്പെടുത്തി യുവാവ്. സൗത്ത് ബംഗളൂരുവിൽ ഹോട്ടൽ മുറിയിൽ വെച്ചാണ് ഹരിണി.ആർ (33) എന്ന യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് 25 വയസ്സുകാരനായ ഐ.ടി ജീവനക്കാരന്‍ യഷസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഏറെ നാളായി പ്രതിയും ഹരിണിയും തമ്മിൽ പ്രണയ ബന്ധത്തിലായിരുന്നുവെന്നും എന്നാൽ ഹരിണിയുടെ ഭർത്താവും കുടുംബവും ബന്ധം അറിഞ്ഞതോടെ പിന്മാറാൻ ആവശ്യപെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് യഷസുമായുള്ള കൂടിക്കാഴ്ച്ചയും ഫോണ്‍ വഴിയുള്ള ആശയവിനിമയവും താത്കാലികമായി ഹരിണി അവസാനിപ്പിച്ചു. എന്നാല്‍ അടുത്തിടെ ഇരുവരും ബന്ധം പുനരാരംഭിക്കുകയും ഹോട്ടല്‍ മുറിയില്‍ വെച്ച് കാണാനും തീരുമാനിച്ചതായും പ്രതി പൊലീസിനോട് പറഞ്ഞു.
പൂര്‍ണപ്രജ്ഞ ഹൗസിംഗ് സൊസൈറ്റി ലേഔട്ടിലുള്ള ഒരു ഹോട്ടല്‍ മുറിയില്‍ എത്തിയ ഇരുവരും വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ബന്ധം അവസാനിപ്പിച്ചേ മതിയാകൂവെന്ന് ഹരിണി നിര്‍ബന്ധിച്ചതോടെ യഷസ് കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ക്രൂരമായി കുത്തികൊലപ്പെടുത്തുകയായിരുന്നു. ഹരിണിയെ താന്‍ 13 തവണ കുത്തിയെന്ന് പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ശേഷം താന്‍ സ്വയം കുത്തി പരിക്കേല്‍പ്പിച്ചുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഹരിണിയെ കൊലപ്പെടുത്തിയ ശേഷം പൊലീസിനെ വിവരമറിയിച്ചതും യഷസ് ആണ്.
പരിക്കേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ശനിയാഴ്ച്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബി.സി.എ ബിരുദധാരിയും കെങ്കേരി സ്വദേശിയുമായ യഷസ് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഹരിണി 2012ല്‍ 41 വയസ്സുള്ള ദാസെഗൗഡ എന്ന കര്‍ഷകനെ വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് 13 ഉം 10 ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ഒരു ഗ്രാമമേളയില്‍ വെച്ചാണ് ഹരിണി യഷസിനെ കണ്ടുമുട്ടിയതെന്നും ഇരുവരും തമ്മിലുള്ള ബന്ധം പിന്നീട് വളരുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.