ചെന്നൈ: പഠിക്കാൻ നിർബന്ധിച്ചത് ഇഷ്ട്ടപ്പെടാത്തതിനാൽ മാതാവിനെ കഴുത്ത് മുറുക്കി കൊലപ്പെടുത്തി മകൻ. തമിഴ്നാട് കല്ലക്കുറിച്ചിയിലാണ് സംഭവം. ഒക്ടോബർ 20നാണ് കൊലപാതകം നടന്നത്. മഹേശ്വരിയെ (40) വയലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വയലിൽ പുല്ലരിയുന്നതിന് പോയ മഹേശ്വരിയെ കാണാതായാതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പൊലീസ് അന്വേഷണത്തിൽ മൃതദേഹത്തിന്‍റെ സമീപത്ത്നിന്ന് ലഭിച്ച ഷർട്ടിന്‍റെ ബട്ടണാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബട്ടൺസ് രണ്ടാമത്തെ മകന്‍റെതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ കുട്ടി അമ്മയെ കൊന്നതായി സമ്മതിച്ചു.
പഠിക്കാൻ അമ്മ നിർബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുട്ടി വെളിപ്പെടുത്തി. തനിക്ക് പഠിക്കാൻ തീരെ താൽപര്യമില്ലാത്തതിനാൽ സകൂൾ കഴിഞ്ഞ് വന്നാൽ പഠിക്കാറില്ല. പകരം സുഹൃത്തുക്കളുടെ കൂടെ കളിച്ച് നടക്കും. എന്നാൽ അമ്മക്ക് ഇത് ഇഷ്ട്ടമല്ലെന്നും നിരന്തരം പഠിക്കാൻ നിർബന്ധിക്കുകയും ശകാരിക്കുകയും ചെയ്യുമായിരുന്നു. അത് അമ്മയോട് കുട്ടിക്ക് വെറുപ്പ് ഉണ്ടാക്കുന്നതിന് കാരണമായെന്നും കുട്ടി പറഞ്ഞു.
ദീപാവലി ദിവസവും അമ്മയുമായി തര്‍ക്കമുണ്ടാവുകയും ദേഷ്യത്തില്‍ അമ്മ മകനെ അടിക്കുകയും ചെയ്തിരുന്നു. പുല്ലരിയാന്‍ പോയ മാതാവിനെ പിന്തുടര്‍ന്ന് തന്നെ തല്ലിയതിന്റെ കാരണം തിരക്കുകയും അത് വീണ്ടും വഴക്കില്‍ കലാശിക്കുകയുമായിരുന്നു. തുടർന്ന് മാതാവിനെ നിലത്ത് തള്ളിയിട്ട് കഴുത്തില്‍ കാലുകൊണ്ട് അമര്‍ത്തി, എന്നാൽ മരിക്കാതിരുന്നതിനാൽ താലിമാല ഉപയോഗിച്ച് വീണ്ടും കഴുത്തുമുറുക്കി കൊലപ്പെടുത്തിയെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.