വൃദ്ധ മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ; കൊച്ചുമോ​െൻറ ഭാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി

കോട്ടയം : കോട്ടയം മീനടത്ത് വൃദ്ധ മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ. മീനടം മാത്തുർപ്പടി തെക്കേൽ കൊച്ചുമോൻ ( 48 ) ആണ് പാമ്പാടി പൊലീസിൻ്റെ പിടിയിലായത്. മദ്യത്തിന് അടിമയായ കൊച്ചുമോൻ വീട്ടിൽ സ്ഥിരമായി മാതാവിനെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു. നാട്ടുകാർ ഇടപെട്ടിട്ടും ഇയാൾ മർദ്ദനം തുടർന്നുകൊണ്ടിരുന്നു.

ഇന്നലെ വീണ്ടും മാതാവിനെ മർദ്ദിക്കുന്ന സമയത്ത് കൊച്ചുമോൻ്റെ ഭാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി വാർഡുമെമ്പർക്കും മറ്റുള്ളവർക്കും അയക്കുകയായിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

Tags:    
News Summary - Son arrested for beating old mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.