പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യം: കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു

കൊച്ചി: പോപുലർ ഫ്രണ്ട് റാലിക്കിടെ​ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പിതാവ് കസ്റ്റഡിയിൽ. പള്ളുരുത്തി പൊലീസ് വീട്ടിലെത്തിയാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്.

പിതാവിനെ കസ്റ്റഡിയിലെടുത്ത നടപടിയിൽ പോപുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിച്ചു. ഇരട്ടനീതിയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു.

കുട്ടി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നേരത്തെ രണ്ടു​ പേരെ കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയെ തോളിലേറ്റിയ കോട്ടയം ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബ്, പോപുലർ ഫ്രണ്ട്​ ആലപ്പുഴ ജില്ല പ്രസിഡന്‍റ്​ നവാസ്​ വണ്ടാനം​ എന്നിവരാണ്​ കസ്റ്റഡിയിലുള്ളത്​. ജില്ല പ്രസിഡന്‍റ്​, സെക്രട്ടറി ​മുജീബ്​ യാക്കൂബ്​ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ്​ പ്രകാരം കേസെ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മതസ്പർധ വളർത്തണം എന്ന ഉദ്ദേശത്തോടെ കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചുവെന്നാണ് എഫ്.ഐ.ആറിൽ ചൂണ്ടിക്കാണിക്കുന്നത്. റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന തലക്കെട്ടില്‍ ആലപ്പുഴയില്‍ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തില്‍ കുട്ടി മുഴക്കിയ മുദ്രാവാക്യം വിവാദമായിരുന്നു. ആർ.എസ്.എസിനെതിരെ മുദ്രാവാക്യം മുഴക്കിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ തീവ്ര ഹിന്ദുത്വ, ക്രിസ്ത്യൻ സംഘടന നേതാക്കൾ രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Slogan at the Popular Front Rally: The boy's father was taken into custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.