ഷെഫീഖ്
കുന്നംകുളം: ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ മൂന്ന് ജീവപര്യന്തം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയടക്കുന്നതിനും കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചു. അകലാട് പുന്നയൂർ കല്ലിവളപ്പിൽ ഷെഫീഖിനെയാണ് (43) ശിക്ഷിച്ചത്.
2021 ഒക്ടോബറിലാണ് സംഭവം. കുട്ടിയുടെ മുത്തശ്ശി മലപ്പുറം ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്പെക്ടർ ആയിരുന്ന അമൃതരംഗനായിരുന്നു അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ കെ.എസ്. ബിനോയ്, അഡ്വ. കെ.എൻ. അശ്വതി എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.