കോഴിയങ്കത്തിലെ തർക്കം ചോദ്യം ചെയ്യാൻ യുവാവിനെത്തേടിയെത്തിയ ആറു പേർക്ക് കുത്തേറ്റു

കുമ്പള:  കോഴിയങ്കത്തിനിടെയുണ്ടായ തർക്കം ചോദ്യം ചെയ്യാൻ കുമ്പളയിൽ യുവാവിനെത്തേടിയെത്തിയ ആറു പേർക്ക് കുത്തേറ്റു. ബംബ്രാണ അണ്ടിത്തടുക്കയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. കിരൺ (29) മായിപ്പാടി, കുതിരപ്പാടി സ്വദേശികളായ ഗുരു രാജ് (23) നവീൻ (22) ധീരജ് (21) ചരൺ (23) പ്രവീൺ (21) എന്നിവർക്കാണ് കുത്തേറ്റത്.

ഇതിൽ കിരൺ, നവീന, പ്രവീൺ, ഗുരു രാജ്, ധീരജ് എന്നിവരെ മംഗ്ളൂരു ആശുപത്രിയിലും മററുള്ളവരെ കുമ്പളയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പൊസഡി ഗുംപെയിൽ വച്ച് കോഴിയങ്കത്തിനിടെയുണ്ടായ തർക്കത്തെ ചോദ്യം ചെയ്യാനെത്തിയതായിരുന്നു സംഘം. കുമ്പള പോലീസ് കേസെടുത്തു.

Tags:    
News Summary - Six people were stabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.