കറിയിൽ മീനിന്റെ വലുപ്പം കുറഞ്ഞെന്ന്; ഹോട്ടൽ ജീവനക്കാരനെ മർദിച്ച കേസിൽ ആറുപേർ പിടിയിൽ

പൊൻകുന്നം: ഊണിനൊപ്പം നൽകിയ കറിയിൽ മീനിന്റെ വലുപ്പം കുറഞ്ഞെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ച കേസിൽ ആറുപേർ പിടിയിൽ. കൊല്ലം നെടുമൺ കടുക്കോട് കുരുണ്ടിവിള പ്രതീഷ് മോഹൻദാസ് (35), നെടുപന സ്വദേശികളായ കളക്കൽ കിഴക്കേതിൽ എസ്. സഞ്ജു (23), മനു ഭവനിൽ മഹേഷ് ലാൽ (24), ശ്രീരാഗം അഭിഷേക് (23), നല്ലിള മാവിള അഭയ് രാജ് (23), നല്ലിള അതുൽമന്ദിരം അമൽ ജെ. കുമാർ (23) എന്നിവരാണ് പിടിയിലായത്.

ഇളങ്ങുളം ഭാഗത്തെ ഹോട്ടലിലെ ജീവനക്കാരനായ മധു കുമാറിനെയാണ് ആക്രമിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ശേഷം വീണ്ടും എത്തി മർദിക്കുകയും കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Six arrested in the case of beating hotel employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.