പെൺകുട്ടികളെ പീഡിപ്പിച്ചതിണ്​ അറസ്റ്റിലായ പെരുമാൾ

പലചരക്ക്​ കടയിലെ കടം തീർക്കാൻ പെൺമക്കളെ കാഴ്ചവെച്ചു; പീഡിപ്പിച്ച്​ വിഡിയോ പകർത്തിയ കടയുടമയും അമ്മമാരും അറസ്റ്റിൽ

ചെന്നൈ: നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടാനെത്തിയതായിരുന്നു പൊലീസ്​. കൂട്ടത്തിൽ കടയുടമയു​ടെ ഫോൺ പരിശോധിച്ചപ്പോൾ കണ്ടത്​ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. 48കാരനായ കടയുടമ പെരുമാൾ നാലു മുതൽ 13 വയസ്സുവരെ പ്രായമുള്ള അഞ്ചു പെൺകുട്ടികളെ ​ തുടർച്ചയായ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയാക്കിയെന്നാണ്​ മൊബൈൽഫോൺ പരിശോധനയിൽ കണ്ടെത്തിയത്​. ചെന്നൈ ടി.പി ഛത്രം ആർ.വി നഗർ ഭാഗത്ത്​ പലചരക്ക്​ കട നടത്തുകയാണ്​ പെരുമാൾ.

കുട്ടികളെ പീഡിപ്പിക്കുന്നതിന്‍റെ 50 ഒാളം വിഡിയോ ക്ലിപ്പുകൾ ഇയാളുടെ മൊ​ൈബൽഫോണിൽനിന്ന്​ കണ്ടെത്തി. പോക്സോ നിയമപ്രകാരം അറസ്​റ്റിലായ പെരുമാളിനെ ചെങ്കൽപേട്ട്​ സബ്​ജയിലിലടച്ചു. ഇതോടെ​ാപ്പം പെൺമക്കളെ പീഡിപ്പിക്കാൻ കൂട്ടുനിന്നതിന്​ 28 ഉം 30 ഉം വയസ്സുള്ള രണ്ടു സ്ത്രീകളും അറസ്​റ്റിലായി. ഇവരെ പുഴൽ ജയിലിലടച്ചു. 

പലചരക്ക് കടയിൽ റെയ്​ഡ് നടത്തിയ പൊലീസ്​ പുകയില ഇടപാടുകാരുടെ വിശദാംശങ്ങൾ അറിയുന്നതിനായാണ്​ കടയുടമയുടെ ഫോൺ പരിശോധിച്ചത്​. ഫോണിലെ ഗാലറി പരിശോധിച്ചപ്പോൾ​ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നതി​െൻറ വിഡിയോകൾ കണ്ടെത്തി​. വെബ്​​ൈസറ്റുകളിൽനിന്ന്​ വിഡിയോകൾ ഡൗൺലോഡ് ചെയ്​തതാവാമെന്നാണ്​ ​ ആദ്യം കരുതിയത്​. സൂക്ഷ്​മപരിശോധനയിലാണ്​ വിഡിയോകളിലെ നായകൻ പെരുമാളാണെന്ന്​ അറിഞ്ഞത്​.

പെരുമാളിന്​ അവിഹിത ബന്ധമുണ്ടായിരുന്ന രണ്ട്​ സ്​ത്രീകൾ സ്വന്തം പെൺമക്കളെ അയാൾക്ക്​ കാഴ്ചവെച്ചിരുന്നു. സഹോദരികളായ ഈ സ്​ത്രീകളാണ്​ പെരുമാളിന്‍റെ കൂടെ അറസ്റ്റിലായത്​.  കടയിൽനിന്ന് വാങ്ങിയ സാധനങ്ങളുടെ വിലയ്​ക്ക്​ പകരമായാണ്​ പെൺമക്കളെ പീഡിപ്പിക്കാൻ സ്ത്രീകൾ അനുവദിച്ചതെന്ന്​​ പെരുമാൾ പൊലീസിന്​ മൊഴി നൽകി. പുറമെ 1,200- 2,000 രൂപ പണമായും നൽകും.

രണ്ടു കുട്ടികളെയും അവരുടെ കൂട്ടുകാരികളായ മറ്റു മൂന്നു​ പെൺകുട്ടികളെയും പീഡിപ്പിച്ചതായി പെരുമാൾ സമ്മതിച്ചു. ഇതി​െൻറ വിഡിയോകളും പകർത്തി. കഴിഞ്ഞ ആറു മാസക്കാലമായി പീഡനം തുടരുകയായിരുന്നു. ഫോൺ പരിശോധിച്ചില്ലായിരു​െന്നങ്കിൽ ​െഞട്ടിക്കുന്ന ലൈംഗിക പീഡനക്കേസ്​ വെളിച്ചത്തു വരില്ലായിരു​െന്നന്ന്​ ഡെപ്യൂട്ടി കമീഷണർ കാർത്തികേയൻ പറഞ്ഞു. 


Tags:    
News Summary - Shopkeeper sexually assaults 5 girls in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.