representational image
മുംബൈ: ജോലി തീർക്കാൻ വൈകിയതിന് ഗാർഹിക ജോലിക്കാരിയായ 17കാരിയെ ചെരിപ്പുകൊണ്ട് അടിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത യുവതി അറസ്റ്റിൽ. തിങ്കളാഴ്ച വൈകീട്ട് തുടങ്ങിയ അക്രമം രാത്രി വരെ നീണ്ടുനിന്നതായി പെൺകുട്ടി പരാതിപ്പെട്ടു.
'ജോലി വൈകിയതിനെ തുടർന്ന് യുവതി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങി. വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റി നഗ്നചിത്രങ്ങളും വീഡിയോകളും എടുത്തു. വീട്ടുജോലിക്കാരിയെ അവൾ ചെരുപ്പുകൊണ്ട് അടിച്ചു. പെൺകുട്ടി വീട് വിട്ടിറങ്ങിയെങ്കിലും തലക്ക് ഗുരുതരമായി പരിക്കേറ്റു'-പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ആശുപത്രിയിൽ ബന്ധുക്കളിലൊരാൾ പരിക്കിനെക്കുറിച്ച് ചോദിച്ച വേളയിലാണ് പെൺകുട്ടി പീഡനത്തെ കുറിച്ച് വിവരിച്ചത്. ഡിസംബർ എട്ടിനാണ് 25കാരിയായ യുവതി അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
പ്രായപൂർത്തിയായിട്ടില്ലെന്ന് അറിഞ്ഞിട്ടും പെൺകുട്ടിയെ ജോലിക്ക് നിർത്തുകയായിരുന്നു യുവതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവരുടെ കീഴിലായിരുന്നു പെൺകുട്ടി ജോലി ചെയ്തുവന്നിരുന്നത്. മുംബൈ അന്ദേരി വെസ്റ്റിൽ താമസിക്കുന്ന യുവതി മുമ്പ് പലതവണയായി തന്നെ പീഡിപ്പിക്കാറുണ്ടെന്ന് പെൺകുട്ടി മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.