ബംഗളൂരു: ശിവമൊഗ്ഗയിൽ നടന്ന സ്ഫോടനവുമായി ബന്ധമുള്ള രണ്ടുപേരെ മധ്യപ്രദേശിൽനിന്ന് അറസ്റ്റുചെയ്തതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറിയിച്ചു. അബ്ദുൽ അസീസ്, ശുഐബ് ഖാൻ എന്നിവരെയാണ് മധ്യപ്രദേശിലെ സിയോണിലെ വീടുകളിൽ നടത്തിയ തിരച്ചിലിൽ പിടികൂടിയത്.
ഇലക്ട്രോണിക് ഉപകരണങ്ങൾ, ഹാർഡ് ഡിസ്കുകൾ, ലഘുലേഖകൾ എന്നിവ കണ്ടെടുത്തു. കർണാടകയിൽ മുമ്പ് ദേശീയ പതാക കത്തിച്ച സംഭവത്തിലും ശിവമൊഗ്ഗയിൽ നടന്ന സ്ഫോടനത്തിലും ഇവർക്ക് ബന്ധമുണ്ടെന്ന് എൻ.ഐ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.