representative image
Posted On
date_range Updated On
date_range പെൺകുട്ടിയെ കടന്നുപിടിച്ച മധ്യവയസ്കൻ അറസ്റ്റിൽ
കണ്ണനല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പോക്സോ പ്രകാരം അറസ്റ്റിലായി. നെടുമ്പന ലക്ഷ്മി ഭവനിൽ രാധാകൃഷ്ണൻ (53) ആണ് പിടിയിലായത്.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിൻകുമാർ, സബ് ഇൻസ്പെക്ടർ സജീവ്, എ.എസ്.ഐ സതീശൻ, സി.പി.ഒമാരായ സുധ, ജീസ ജെയിംസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.