അലിക്കുട്ടി
Posted On
date_range Updated On
date_range യുവതിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി അറസ്റ്റിൽ
ചാവക്കാട്: മാർക്കറ്റിങ്ങിനെത്തിയ യുവതിയെ വീടിനകത്തേക്ക് വലിച്ചുകയറ്റി ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ മധ്യവയസ്കൻ അറസ്റ്റിൽ. മണത്തല പള്ളിത്താഴം തെരുവത്ത് പീടിയേക്കൽ അലിക്കുട്ടിയെയാണ് (60) സി.ഐ വി.വി. വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പ്രതി അതിക്രമം കാണിച്ചത്.
ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ പ്രീത ബാബു, പി.എസ്. അനിൽകുമാർ, എ.എസ്.ഐ മണികണ്ഠൻ, സി.പി.ഒമാരായ ഇ.കെ. ഹംദ്, സന്ദീപ് ഏങ്ങണ്ടിയൂർ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.