വിദ്യാർഥിനിയോട് ലൈംഗികാതിക്രമം: പ്രതി പിടിയിൽ

കോട്ടയം: ബസിൽ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. കല്ലറ തേവലക്കാട് ചാഴിയിൽ വീട്ടിൽ സി.കെ. അനിൽകുമാറിനെയാണ് (48) അറസ്റ്റ് ചെയ്തത്. കോട്ടയം-ഏറ്റുമാനൂർ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യബസിൽവെച്ചാണ് ഇയാൾ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയത്.

വിദ്യാർഥിനിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ കെ.ആർ. പ്രശാന്ത് കുമാർ, എസ്.ഐ കെ.എസ്. അനിൽകുമാർ, സി.പി.ഒമാരായ വിജേഷ് കുമാർ, ഷെജിമോൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Sexual assault on student: Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.