പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമം: യുവാവ് പിടിയില്‍

തൃപ്പൂണിത്തുറ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസില്‍ യുവാവ് പിടിയില്‍. ആലപ്പുഴ ചെന്നിത്തല വൈപ്പിന്‍മഠത്തില്‍ തെക്കേതില്‍ വീട്ടില്‍ രാഹുലിനെയാണ് (19) ഹില്‍പാലസ് പൊലീസ് പിടികൂടിയത്.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട തൃപ്പൂണിത്തുറ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് പ്രതി ലൈംഗിക ആക്രമണത്തിന് ഇരയാക്കിയത്. ഹില്‍പാലസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - Sexual assault on minor girl: Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.